Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Custody Death

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടു; ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച ദ​ളി​ത് യു​വാ​വിന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു

മ​​​​​​​ധു​​​​​​​ര: ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്ടി​​​​​​​ല്‍ പോ​​​​​​​ലീ​​​​​​​സ് ക​​​​​​​സ്റ്റ​​​​​​​ഡി​​​​​​​യി​​​​​​​ലെ മ​​​​​​​ര്‍​ദന​​​​​​​ത്തെ​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് മ​​​​​​​രി​​​​​​​ച്ച ദ​​​​​​​ളി​​​​​​​ത് യു​​​​​​​വാ​​​​​​​വി​​​​​​​ന്‍റെ മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹം സം​​​​​​​സ്‌​​​​​​​ക​​​​​​​രി​​​​​​​ച്ചു.

ക​​​​​​​ഴി​​​​​​​ഞ്ഞ മാ​​​​​​​ര്‍​ച്ചി​​​​​​​ല്‍ മ​​​​​​​രി​​​​​​​ച്ച ആ​​​​​​​കാ​​​​​​​ശി (26)ന്‍റെ ​​മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹ​​​​​​​മാ​​​​​​​ണ് ക​​​​​​​ന​​​​​​​ത്ത സു​​​​​​​ര​​​​​​​ക്ഷ​​​​​​​യി​​​​​​​ല്‍ ഇ​​​​​​​ന്ന​​​​​​​ലെ ഇ​​​​​​​ല​​​​​​​ക്‌​​​ട്രി​​​ക് ശ്മ​​​​​​​ശാ​​​​​​​ന​​​​​​​ത്തി​​​​​​​ല്‍ സം​​​​​​​സ്‌​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്.

മ​​​​​​​ദ്രാ​​​​​​​സ് ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി​​​​​​​യു​​​​​​​ടെ മ​​​​​​​ധു​​​​​​​ര ബെ​​​​​​​ഞ്ചി​​​​​​​ന്‍റെ ക​​​​​​​ര്‍​ശ​​​​​​​ന നി​​​​​​​ര്‍​ദേ​​​ശ​​​​​​​ത്തെ​​ത്തു​​​​​​​ട​​​​​​​ര്‍​ന്നാ​​​​​​​ണ് യു​​​​​​​വാ​​​​​​​വ് മ​​​​​​​രി​​​​​​​ച്ച് 101 ദി​​​​​​​വ​​​​​​​സ​​​​​​​ത്തി​​നു ശേ​​​​​​​ഷം അ​​​​​​​ന്ത്യ​​​​​​​ക​​​​​​​ര്‍​മ​​​​​​​ങ്ങ​​​​​​​ള്‍ ന​​​​​​​ട​​​​​​​ന്ന​​​​​​​ത്.

ആ​​​കാ​​​ശി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് ഉത്തരവാദിക​​​​​​​ളാ​​​​​​​യ എ​​​​​​​ല്ലാ പോ​​​​​​​ലീ​​​​​​​സ് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​രെ​​​​​​​യും ഉ​​​​​​​ട​​​​​​​ന്‍ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്യ​​​​​​​ണ​​​​​​​മെ​​​​​​​ന്ന​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ട് മൂ​​​​​​​ന്ന് മാ​​​​​​​സ​​​​​​​ത്തി​​​​​​​ലേ​​​​​​​റെ​​​​​​​യാ​​​​​​​യി മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹം ഏ​​​​​​​റ്റു​​​​​​​വാ​​​​​​​ങ്ങാ​​​​​​​തെ കു​​​​​​​ടും​​​​​​​ബാം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ള്‍ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഈ ​​​​​​​മാ​​​​​​​സം 15ന​​​​​​​കം കു​​​​​​​ടും​​​​​​​ബം മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹം ഏ​​​​​​​റ്റു​​​​​​​വാ​​​​​​​ങ്ങി​​​​​​​യി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ല്‍ മാ​​​​​​​ന്യ​​​​​​​മാ​​​​​​​യ രീ​​​​​​​തി​​​​​​​യി​​​​​​​ല്‍ സം​​​​​​​സ്‌​​​​​​​കാ​​​​​​​രം ന​​​​​​​ട​​​​​​​ത്താ​​​​​​​ന്‍ പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തി​​​​​​​ന് ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി നി​​​​​​​ര്‍​ദേശം ന​​​​​​​ല്‍​കി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ഇ​​​​​​​ത് പാ​​​​​​​ലി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടാ​​​​​​​ത്ത​​​​​​​തി​​​​​​​നെ​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് ഇ​​​​​​​ന്ന​​​​​​​ലെ മ​​​​​​​ധു​​​​​​​ര ജി​​​​​​​ല്ലാ ക​​​​​​​ള​​​​​​​ക്‌​​​​​ട​​​​​ർ, കോ​​​​​​​ര്‍​പറേ​​​​​​​ഷ​​​​​​​ന്‍ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ണ​​​​​​​ര്‍, ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ര്‍ എ​​​​​​​ന്നി​​​​​​​വ​​​​​​​രു​​​​​​​ടെ മേ​​​​​​​ല്‍​നോ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ന്ത്യ​​​​​​​ക​​​​​​​ര്‍​മ​​​​​​​ങ്ങ​​​​​​​ള്‍ ന​​​​​​​ട​​​​​​​ത്താ​​​​​​​ന്‍ കോ​​​​​​​ട​​​​​​​തി ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

Latest News

Corehub Up